അബിയുടെ മരണത്തില്‍ വേദനയോടെ ദുല്‍ഖർ | filmibeat Malayalam

2017-12-01 404

Dulquer Salmaan On Abi

അബിയുടെ മരണത്തില്‍ അനുശോചിച്ച് ദുല്‍ഖർ സല്‍മാൻ. ചെറുപ്പത്തില്‍ വാപ്പച്ചിക്കൊപ്പം അബിയുടെ സ്റ്റേജ് ഷോകള്‍ കാണാൻ പോയിരുന്ന അനുഭവമാണ് ദുല്‍ഖർ പങ്കുവെക്കുന്നത്. എണ്ണമില്ലാത്തത്രയും തവണ നമ്മളെ ചിരിപ്പിച്ചതിനെ കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയുന്നില്ല. അദ്ദേഹത്തിന്റെ ടിവി ഷോകളും സ്‌റ്റേജ് ഷോകളും കണ്ടുവളര്‍ന്ന ബാല്യമാണ് എന്റേത്- ദുല്‍ഖര്‍ എഴുതി.
അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നു. അബി വേദികളില്‍ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്. അബി അബിയായി തന്നെ നമ്മുടെ ഓര്‍മ്മകളില്‍ നില നില്‍ക്കും എന്നുമാണ് മമ്മൂട്ടി പറയുന്നത്. മമ്മൂട്ടി ചിത്രങ്ങളില്‍ ഡ്യൂപ്പിനെ ആവശ്യമായി വരുമ്പോഴും മറ്റും മമ്മൂട്ടിയുടെ ഇരട്ട കഥപാത്രങ്ങള്‍ക്ക് വേഷം കൊടുക്കുന്നതും അബിയായിരുന്നു.
മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി മലയാള സിനിമയിലെ പല താരങ്ങളും അബിയുടെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. മിമിക്രിയുടെ രാജാവായ അബി ബാലചന്ദ്ര മേനോന്റെ നയം വ്യക്തമാക്കുന്നു എന്ന സിനിമയിലൂടെയാണ് ആദ്യമായി സിനിമയില്‍ അഭിനയിച്ചിരുന്നത്.